തിരുഹൃദയ നൊവേന
കാര്‍മ്മി: ഈശോയുടെ പരിശുദ്ധ ഹൃദയമേ/അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു/അങ്ങ് ഞങ്ങള്‍ക്ക് ചെയ്തിട്ടുള്ള/ സകല ഉപകാരങ്ങളെക്കുറിച്ചും/അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു/അങ്ങേ ദിവ്യ ഹൃദയത്തിന് /അനുയോജ്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെ/അങ്ങേയ്ക്കു ഞങ്ങള്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു.
ദിവ്യഈശോയെ/ഞങ്ങളുടെ ഭവനങ്ങള്‍ /നസ്രസിലെ അങ്ങേ ഭവനം പോലെ സ്നേഹത്തിന്റെയും/സേവനത്തിന്റെയും/അദ്ധ്വാനത്തിന്റെയും സാക്ഷ്യങ്ങളായിരിക്കട്ടെ./ഞങ്ങളുടെജീവിതത്തിന്റെ ഉത്തമമാതൃകയും/സംരക്ഷകനുമായ അങ്ങ്/ശിശുക്കളെ പരിപാലിക്കുകയും/യുവതീയുവാക്കളെ പരിശുദ്ധരായി/കാത്തുകൊള്ളുകയും ചെയ്യേണമേ./രോഗികള്‍ക്ക്ആശ്വാസവും/ആസന്നമരണര്‍ക്ക് ആലംബവും/അങ്ങുതന്നെയാകേണമേ./കൃപയുടെയും,സ്നേഹത്തിന്റെയും ഉറവിടമായ/ഈശോയുടെ ദിവ്യഹൃദയമേ/സകലരും അങ്ങേരാജത്വം അംഗീകരിക്കുകയും/ അങ്ങയുടെ തിരുച്ചിത്തം നിറവേറ്റുകയും ചെയ്യുന്ന സമയം വേഗം സമാഗതമാവുകയും ചെയ്യട്ടെ. ആമ്മേന്‍
സുകൃത ജപം
1 പാപികളുടെ നേരെ/ഏറ്റം കൃപയുള്ള ദിവ്യ ഹൃദയമെ/എന്റെമേല്‍ കൃപയായിരിക്കേണമേ.(രണ്ടു പ്രാവശ്യം)
2 ഈശോയുടെ മാധുര്യമേറുന്ന തിരുഹൃദയമേ അങ്ങേ എപ്പോഴുംഅധികമധികം സ്നേഹിപ്പാന്‍ എനിക്ക് അങ്ങ് കൃപ ചെയ്യണമേ.(രണ്ടു പ്രാവശ്യം)
പ്രാര്‍ത്ഥിക്കാം
കാര്‍മ്മി:കര്‍ത്താവേ,അങ്ങയുടെ പൈതൃകമായ പരിപാലനയെഞങ്ങളാരാധിക്കുന്നു.അങ്ങേ കാരുണ്യത്തെ ഞങ്ങള്‍ പുകഴ്ത്തുകയും അങ്ങയുടെ മഹനീയമായ ത്രീത്വത്തെ നിരന്തരം സ്തുതിക്കുകയും ചെയ്യുന്നു.അങ്ങ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നശാരീരികവും ആത്മീയവുമായ എല്ലാ ഉപകാര സഹായങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.കരുണാനിധിയും പാപങ്ങള്‍ പൊറുക്കുന്നവനുമായ ദൈവമേ,അങ്ങേ സന്നിധിയില്‍ നില്‍ക്കുന്ന ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും സ്വര്‍ഗ്ഗ ഭാഗ്യത്തിന് അര്‍ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ
സമൂ: ആമ്മേന്‍
സങ്കീര്‍ത്തനം
കാര്‍മ്മി: വരുവിന്‍, നമുക്കു കര്‍ത്താവിനെ സ്തുതിക്കാം.രക്ഷകനായ ദൈവത്തെ പുകഴ്ത്താം
സമൂ: സ്തുതികളോടുകൂടി അവിടുത്തെ സന്നിധിയിലെത്താം. കീര്‍ത്തനങ്ങളാല്‍ അവിടുത്തേയ്ക്കു നമുക്കു സ്തോത്രം ചെയ്യാം
കാര്‍മ്മി: എന്തെന്നാല്‍ അവിടുന്നു നമ്മുടെ രാജാവാകുന്നു.നാംഅവിടുത്തെ മേച്ചില്‍ സ്ഥലത്തെ ജനങ്ങളും
സമൂ: കര്‍ത്താവ് എന്റെ ഇടയനാകുന്നു.എനിക്ക് ഒന്നിനും മുട്ടുണ്ടാവുകയില്ല
കാര്‍മ്മി: പച്ചപ്പുല്പുറങ്ങളില്‍ അവിടുന്നെന്നെമേയ്ക്കും.നിശ്ചലമായ ജലാശയത്തിന്റെ സമീപത്തേയ്ക്ക് അവിടുന്നെന്നെ നയിക്കും
സമൂ: കര്‍ത്താവേ ഞാനങ്ങയെ ആശ്രയിക്കുന്നു.അങ്ങ് എന്റെ ദൈവമാണന്നേറ്റുപറയുന്നു
കാര്‍മ്മി: എന്റെ ആത്മാവു കര്‍ത്താവില്‍ ആനന്ദിക്കും.അവിടുത്തെ സഹായത്തില്‍ ആനന്ദംകൊള്ളും
സമൂ: ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്തവണ്ണം എന്റെമേല്‍ കൃപയായിരിക്കണമെ.അങ്ങയുടെ കൃപാധിക്യത്താല്‍ എന്റെ അകൃത്യങ്ങളെ മായിച്ചു കളയണമെ
കാര്‍മ്മി: എന്റെ കുറ്റങ്ങള്‍ എന്നില്‍ നിന്നു നിശേഷം കഴുകികളയണമെ
സമൂ: കര്‍ത്താവേ,അങ്ങേയ്കെതിരായി ഞാന്‍ പാപം ചെയ്തു.അങ്ങയുടെ സന്നിധിയില്‍ ഞാന്‍ തിന്മകള്‍ ചെയ്തുപോയി
കാര്‍മ്മി: കര്‍ത്താവേഅങ്ങേ കാരുണ്യം എന്നില്‍നിന്ന് പിന്‍ വലിക്കരുതേ,അങ്ങയുടെ ദയയും സത്യവും എന്നും എന്നെ പരിപാലിക്കട്ടെ
കാറോസൂസ
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഭക്തിയാദരവോടെ കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ എന്നു പ്രാര്‍ത്ഥിക്കാം
സമൂ: കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി:വിശ്വസിക്കുന്നവര്‍ക്ക് എല്ലാം സാധിക്കും എന്ന് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി: കടുകുമണിപോലെയുള്ളവിശ്വാസത്തോടുകൂടി ഈ മലയോട് ഇവിടുന്നു മാറ്റുവാന്‍ പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കുമെന്നരുള്‍ ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
ശതാധിപന്റെ വിശ്വാസത്തില്‍ സം പ്രീതനായി ഇസ്രായേലില്‍ പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ ദര്‍ശിച്ചിട്ടില്ല എന്ന് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി: മകളേ ധൈര്യമായിരിക്കുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചുവെന്ന് രക്തസ്രാവക്കാരിസ്ത്രീയോട് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ:ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
കാര്‍മ്മി: ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും അന്വേഷിക്കുവിന്‍ നിങ്ങള്‍കണ്ടെത്തും ;മുട്ടുവിന്‍ തുറക്കപ്പെടും എന്നു വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥന കെള്‍ക്കണമെ
കാര്‍മ്മി: വിശ്വാസത്തോടുകൂടി പ്രാര്‍ത്ഥിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
കാര്‍മ്മി: ദൈവം രാവും പകലും തന്റെ പക്കല്‍നിലവിളിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നു വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
കാര്‍മ്മി:നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടപേക്ഷിക്കുന്നതെല്ലാം നിങ്ങള്‍ക്കു ഞാന്‍ ചെയ്തുതരുമെന്നു വാഗ്ദാനം ചെയ്ത കര്‍ത്താവേ
സമൂ: ഞങ്ങളുടെ പ്രാര്‍ത്ഥനകേള്‍ക്കണമെ
കാര്‍മ്മി: ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാകുന്നുവെന്നു അരുള്‍ ചെയ്ത കര്‍ത്താവേ
സമൂ:ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
കാര്‍മ്മി:എന്നെക്കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന് അരുള്‍ചെയ്ത കര്‍ത്താവേ
സമൂ:ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
നവനാള്‍ പ്രാര്‍ത്ഥന
മനുഷ്യവര്‍ഗ്ഗത്തിന്റെ നേരെ/കൃപയും അനുഗ്രഹവും നിറഞ്ഞ/ഈശോയുടെ തിരുഹൃദയമേ/ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.അങ്ങു ഞങ്ങള്‍ക്കു ചെയ്തിട്ടുള്ള/എല്ലാ സഹായങ്ങള്‍ക്കും അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു/ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെ./ആപത്തുകളില്‍ ഞങ്ങളെ സംരക്ഷിക്കണമെ./ക്ലേശങ്ങളില്‍ ഞങ്ങളെ ആശ്വസിപ്പിക്കണമെ/അനുഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും നികേതനമായ/അങ്ങേ തിരുഹൃദയത്തിന്‍പക്കലടുത്ത്/ഞങ്ങള്‍ക്കേറ്റം ആവശ്യമായ/(ഈ അനുഗ്രഹം) നല്‍കുമാറാകണമെന്ന് ഏറ്റം എളിമയോടും ശരണത്തോടും കൂടി/അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു./എന്റെ ഹൃദയത്തിന്റെ സ്വരൂപം /സ്ഥാപിക്കുകയും വണങ്ങുകയുംചെയ്യുന്ന കുടുംബങ്ങളെ ഞാന്‍ ധാരാളം ആശീര്‍വദിക്കുകയും/അവരുടെ കുടുംബത്തില്‍ സമാധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് /വിശുദ്ധ മാര്‍ഗരീത്താ മറിയത്തോട്വാഗ്ദാനം ചെയ്ത കര്‍ത്താവേ/അങ്ങേയ്ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളേയും/സംരുദ്ധമായി അനുഗ്രഹിക്കണമേ.1സ്വ.1നന്മ.1ത്രീ
ലുത്തിനിയനിത്യപിതാവിന്റെ സുതനായ ഈശോയുടെ തിരുഹൃദയമേ(ഞങ്ങളെ അനുഗ്രഹിക്കണമെ)/ദൈവതിരുമനസ്സിനോട് സാരാംശത്തില്‍ യോജിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ/ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ/ജ്വലിച്ചിരിക്കുന്ന സ്നേഹാഗ്നി ചൂളയാകുന്ന ഈശോയുടെ തിരുഹൃദയമേ/സകല നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ/സകല പുണ്യങ്ങളുടെയും ഉറവിടമായ ഈശോയുടെ തിരുഹൃദയമേ/ക്ഷമയും അതിദയയുമുള്ള ഈശോയുടെ തിരുഹൃദയമേ/ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ/ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാര ബലിയായ ഈശോയുടെ തിരുഹൃദയമേ/കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ/ ഞങ്ങളുടെ അക്രമം നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ/സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമെ/ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ/അങ്ങില്‍ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമെ/അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമെ/ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിന്‍ കുട്ടി(കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെ)/ ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിന്‍ കുട്ടി(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ)/ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിന്‍ കുട്ടി(കര്‍ത്താവേ ഞങ്ങളെ അനുഗ്രഹിക്കണമെ
പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ അങ്ങേ പ്രിയപുത്രന്റെ തിരുഹ്രൃദയത്തെയും പാപികള്‍ക്കായിഞങ്ങള്‍ അങ്ങേയ്ക്കു കാഴ്ചവച്ച സ്തുതികളേയും പാപപരിഹാരങ്ങളേയും തൃക്കണ്‍പാര്‍ക്കണമെ.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍.
Saturday, May 2, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment