പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ(എന്നില്‍ വന്ന് നിറയണമേ)
എല്ലാറ്റിനേയും നവീകരിക്കുന്നവനുംവിശുദ്ധീകരിക്കുന്നവനുമായ പരിശുദ്ധാത്മാവേ(എന്നില്‍ വന്ന് നിറയണമേ)
സഹിക്കാനുള്ള ശക്തിയും സഹനത്തിന്റെ ആത്മധൈര്യവും നല്‍കുന്ന പ.ആത്മാവേ
പാപബോധം പശ്ചാത്താപം മാനസാന്തരം ദൈവസ്നേഹാനുഭവം എന്നീ കൃപകള്‍ എന്നില്‍ വര്‍ഷിക്കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
പരീക്ഷണങ്ങളേയുംപ്രലോഭനങ്ങളേയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ഹൃദയശാന്തത,എളിമ ,സമചിത്തത എന്നീ സുകൃതങ്ങളാല്‍ എന്നെഅലങ്കരിക്കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
പാപമോഹങ്ങളേയും പാപസാഹചര്യങ്ങളേയും വെറുത്തുപേക്ഷിക്കാന്‍ കൃപ നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
എന്റെ പരാജയങ്ങളേയും കുറവുകളേയും ഏറ്റുവാങ്ങാന്‍ കൃപ നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
എന്റെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും ചിന്തകളും ശുദ്ധമായിരിക്കാന്‍ എന്നെ സഹായിക്കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ബുദ്ധിയും, അറിവും, വിവേകവും നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ആലോചനയും, ദൈവഭയവും, ദൈവഭക്തിയും നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ആത്മശക്തി,സ്നേഹം,ശാന്തി എന്നിവ നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
ക്ഷമയും,ദയയും,വിശ്വസ്തതയും നല്‍കുന്ന പ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
സൌമ്യത നല്‍കുന്നപ.ആത്മാവേ(എന്നില്‍ വന്ന് നിറയണമേ)
രക്ഷകനായ യേശുവേ
വിണ്മഹത്വം വെടിഞ്ഞ്,മനുഷ്യരുടെ ഇടയില്‍ കൂടാരമടിക്കാന്‍ മാത്രം മനുഷ്യകുലത്തെ സ്നേഹിച്ച ദൈവത്തിന്‍ വചനമേ,പരമ കാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
കാലിത്തൊഴുത്തിലെ പിഞ്ചുശിശുവായും,പണിപ്പുരയിലെ പാവപ്പെട്ടവനായും കഴുമരത്തിലെ കുറ്റവാളിയായും അള്‍ത്താരയിലെ അപ്പമായും തീര്‍ന്ന പരമകാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകര്യമായ വത്സരവും പ്രഖ്യാപിക്കാനായി ലോകത്തിലേയ്ക്ക് ആഗതനായ അനന്ത സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ഞാന്‍നല്ലിടയനാകുന്നു.നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നു.ഞാന്‍ ജീവന്‍ നല്‍കുവാനും അതു സമരുദ്ധമായി നല്‍കുവാനുമാണ് വന്നിരിക്കുന്നതെന്നരുളിയ ബലിയര്‍പ്പിക്കുന്ന സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ചുംബനം കൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിനെ സ്നേഹിതാ എന്നു വിളിച്ച് മാറോടണച്ച സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമെയെന്ന് ദൈവപിതാവിനോട് മാദ്ധ്യസ്ഥം വഹിച്ചുകൊണ്ട് ശത്രു സ്നേഹം പഠിപ്പിച്ച അവര്‍ണ്ണനീയമായ സ്നേഹമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ലോകാവസാനം വരെ നമ്മോടൊത്തു വസിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് വി.കുര്‍ബാന സ്ഥാപിച്ച മഹാ കാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യങ്ങളില്‍ അനുദിനം ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുന്നള്ളിവസിക്കാന്‍ തിരുമനസ്സായ അനന്ത കാരുണ്യമേ(അങ്ങയേ ഞങ്ങള്‍ സ്നേഹിക്കുന്നു)
എന്റെ ഹൃദയം നിനക്കായ് ദാഹിക്കുന്നു.എന്റെ അടുക്കല്‍ വരൂ. നിന്റെ ദുഖങ്ങള്‍ ഏറ്റെടുത്ത് മുറിവുകള്‍ സുഖപ്പെടുത്തി ഹൃദയത്തെ തൃപ്തിപ്പെടുത്തി നിന്നെ ഒരു നവസൃഷ്ടിയാക്കി മാറ്റാമെന്നരുളിക്കൊണ്ട് തന്നിലേയ്ക്ക് മാടിവിളിക്കുന്ന കാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു)
ഞങ്ങളുടെ ആശകളെല്ലാം അസ്തമിച്ച് മറ്റാരോടും വെളിപ്പെടുത്താനാവാത്ത കഠിന വേദനകളും പരീക്ഷണങ്ങളും തെറ്റിദ്ധാരണകളും ഞങ്ങളെമരണതുല്യമായ ദുഖത്തിലാഴ്ത്തുമ്പോള്‍ ഞങ്ങളെ മാറോടു ചേര്‍ത്താശ്വസിപ്പിക്കുന്ന ദിവ്യകാരുണ്യമേ(അങ്ങയെ ഞങ്ങള്‍ സ്നെഹിക്കുന്നു)
ആബ്ബാ പിതാവേ
സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ എന്റെ പിതാവേ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താല്‍ ഞങ്ങളെ സൃഷ്ടിച്ച പിതാവേ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ച ആബ്ബാ പിതാവേ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
നീയെനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണന്നരുളിയ പിതാവെ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ആത്മാവോടുംപൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിക്കണമെന്നു കല്പിച്ച ആബ്ബാ പിതാവെ(അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു)
Monday, May 4, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment